Friday, 9 March 2012

പേടി


ഈശ്വരാ...
 എനിക്കു പേടിയാകുന്നു.
ഉള്ളില്‍ ഒരു കവിത,
 ശ്വാസം മുട്ടി മരിക്കുന്നു.
ചത്തു മലച്ച സ്വപ്നങ്ങള്‍,
 തലച്ചോറില്‍ പൊങ്ങികിടക്കുന്നു.
നടാത്ത മരങ്ങളിലെ പൂക്കാത്ത പൂക്കളില്‍
തട്ടി എന്റെ കാലിടറുന്നു.
ഓരോ ഇലയും തന്നതു,
 തണല്‍ അല്ല, മദ്ധ്യാന സൂര്യന്‍.
അവയുയര്‍ത്തേണ്ട വായു കട്ടതിന്
ഞാന്‍ ഉത്തരം പറയേണ്ടിയിരിക്കുന്നു.

1 comment:

  1. ആഴമുള്ള ചിന്ത , വരികളും നന്നായി.... തുടര്‍ന്നും എഴുതു... ആശംസകള്‍

    ReplyDelete